വെനിസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്: "ചൈനയും റഷ്യയും വേണ്ട, യുഎസുമായി മാത്രം പങ്കാളിത്തം"
ഷീബ വിജയൻ
വാഷിംഗ്ടൺ ഡിസി: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതിന് പിന്നാലെ, രാജ്യം പിന്തുടരേണ്ട വിദേശനയത്തെക്കുറിച്ച് കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും വെനിസ്വേല വിച്ഛേദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
വെനിസ്വേലയ്ക്ക് സ്വന്തം നിലയിൽ എണ്ണ ഉത്പാദനം പുനരാരംഭിക്കണമെങ്കിൽ ഈ രാജ്യങ്ങളെ പുറത്താക്കണമെന്നും എണ്ണ ഉത്പാദനത്തിലും വിപണനത്തിലും അമേരിക്കയ്ക്ക് മാത്രം മുൻഗണന നൽകണമെന്നുമാണ് ട്രംപിന്റെ നിബന്ധന. വെനിസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോടാണ് ട്രംപ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
dfsdfsdfs

