വി.കെ പ്രശാന്ത് എം.എൽ.എ ഓഫീസ് മാറുന്നു; ശാസ്തമംഗലത്തെ തർക്കം അവസാനിക്കുന്നു
ഷീബ വിജയൻ
തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിൽ വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റുന്നു. മരുതംകുഴിയിലെ യൂത്ത് ബ്രിഗേഡ് സൊസൈറ്റിക്ക് സമീപത്തേക്കാണ് ഓഫീസ് മാറുന്നത്. കോർപ്പറേഷൻ കെട്ടിടത്തിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി ശ്രീലേഖ ഉന്നയിച്ച പരാതികൾ വലിയ വിവാദമായിരുന്നു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് കാലാവധി തീരുന്നതിന് മുൻപേ ഓഫീസ് മാറ്റുന്നതെന്ന് എം.എൽ.എ പ്രതികരിച്ചു.
ASSAASDADS

