ബാങ്ക് നിക്ഷേപകർക്ക് ആവേശം; ഡിവിഡന്റ് അറ്റാദായത്തിന്റെ 75% വരെയാക്കാൻ ആർബിഐ നീക്കം
ഷീബ വിജയൻ
മുംബൈ: ബാങ്ക് ഓഹരി ഉടമകൾക്ക് വലിയ സാമ്പത്തിക നേട്ടം നൽകുന്ന പുതിയ കരട് നിർദ്ദേശവുമായി റിസർവ് ബാങ്ക്. ബാങ്കുകൾ നൽകുന്ന ലാഭവിഹിതം (Dividend) അറ്റാദായത്തിന്റെ നിലവിലെ 40 ശതമാനത്തിൽ നിന്നും 75 ശതമാനം വരെയായി വർദ്ധിപ്പിക്കാനാണ് പദ്ധതി. ബാങ്കുകളുടെ സാമ്പത്തിക ശേഷി അളക്കുന്ന 'സി.ഇ.ടി-1' (CET-1) അനുപാതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിവിഡന്റ് നിശ്ചയിക്കുക.
20 ശതമാനത്തിന് മുകളിൽ മൂലധനമുള്ള ശക്തമായ ബാങ്കുകൾക്ക് 75% വരെ ലാഭവിഹിതം നൽകാം. എന്നാൽ എട്ട് ശതമാനത്തിൽ താഴെ മൂലധന അനുപാതമുള്ള ബാങ്കുകൾക്ക് ഡിവിഡന്റ് നൽകാൻ അനുമതിയുണ്ടാകില്ല. ഫെബ്രുവരി അഞ്ചിനകം ബാങ്കുകൾ ഈ നിർദ്ദേശത്തിൽ അഭിപ്രായം അറിയിക്കണം.
edrsddesrewrswer

