മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനില്ല; ഹൈക്കമാൻഡിനെ നിലപാടറിയിച്ച് ശശി തരൂർ
ഷീബ വിജയൻ
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ താനില്ലെന്ന് ശശി തരൂർ എം.പി ഹൈക്കമാൻഡിനെ അറിയിച്ചു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതോടെ മുഖ്യമന്ത്രി പദം ലക്ഷ്യം വെക്കുന്ന മറ്റ് നേതാക്കളുടെ ആശങ്കകൾക്ക് അറുതിയായി. എന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് തരൂർ സജീവമായി ഉണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു. തരൂരിന്റെ സാന്നിധ്യം നഗരപ്രദേശങ്ങളിലും അഭ്യസ്തവിദ്യർക്കിടയിലും യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
azzasassa

