വെനിസ്വേലയിൽ നിന്നുള്ള എണ്ണ അമേരിക്കയിലേക്ക്; പണം ഞാൻ നിയന്ത്രിക്കുമെന്ന് ട്രംപ്ഷീബ വിജയൻ
ഷീബ വിജയൻ
വാഷിങ്ടൺ: വെനിസ്വേലയിൽ നിന്ന് 5 കോടി ബാരൽ എണ്ണ അമേരിക്കയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിപണി വിലയ്ക്കായിരിക്കും ഈ ഇടപാടെന്നും ഇതിലൂടെ ലഭിക്കുന്ന പണം അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ താൻ നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനി മേധാവികളുമായി അദ്ദേഹം ചർച്ച നടത്തും. അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ വെനിസ്വേലൻ അധികൃതർ തള്ളി. നിലവിൽ അമേരിക്കയുടെ കസ്റ്റഡിയിലുള്ള മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിക്കുകയും താനാണ് ഇപ്പോഴും പ്രസിഡന്റാണെന്ന് കോടതിയിൽ അവകാശപ്പെടുകയും ചെയ്തു.
ADSADSASD

