‘കടുവ’ എന്ന ചിത്രത്തിനെതിരേ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ രംഗത്ത്


ഭിന്നശേഷിക്കാരായ ആളുകളെ അപമാനിക്കുന്ന തരത്തിൽ സംഭാഷണം ഉൾപ്പെടുത്തിയ ∀കടുവ∍ എന്ന ചിത്രത്തിനെതിരേ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ രംഗത്ത്. ചിത്രത്തിന്‍റെ നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർക്കും സംവിധായകൻ ഷാജി കൈലാസിനും കമ്മീഷൻ നോട്ടീസ് അയച്ചു. മാതാപിതാക്കളുടെ പാപഫലം മൂലമാണ് വൈകൽയമുള്ള കുട്ടികൾ ജനിക്കുന്നതെന്ന പരാമർശമാണ് വിവാദമായിരിക്കുന്നത്. ചിത്രത്തിലെ സംഭാഷണത്തിനെതിരേ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ നടപടി.

കഴിഞ്ഞ ദിവസം തീയറ്ററിൽ എത്തിയ ചിത്രത്തിനെതിരേ റിലീസിന് മുൻപേ തന്നെ പരാതികൾ ഉയർന്നിരുന്നു. പിന്നീട് നിയമപോരാട്ടത്തിലൂടെയാണ് ചിത്രം അണിയറ പ്രവർത്തകർ തീയറ്ററിൽ എത്തിച്ചത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed