ഗൾഫ് എയർ വിമാനത്തിൽ കാർഡ് ബോർഡ് പെട്ടി ലഗേജായി കൊണ്ടു പോകുമ്പോൾ ജാഗ്രത പാലിക്കുക


ഗൾഫ് എയർ വിമാനത്തിൽ സഞ്ചരിക്കാനായി കാർഡ് ബോർഡ് പെട്ടിയുമായി പോകുന്നവർ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ അറിയിച്ചു. എയർലൈൻസ് പറഞ്ഞിട്ടുള്ള അളവിലല്ലാത്ത പെട്ടികളുമായാണ് പോകുന്നതെങ്കിൽ എയർപോർട്ടിൽവെച്ച് വേറെ കാർഡ് ബോർഡ് പെട്ടിയിലേക്ക് സാധനങ്ങൾ മാറ്റി പായ്ക്ക് ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. 76 സെന്റീമീറ്റർ നീളവും 51 സെന്റീമീറ്റർ വീതിയും 31 സെന്റീമീറ്റർ ഉയരവുമാണ് പെട്ടികൾക്ക് അനുവദിച്ചിരിക്കുന്ന അളവ്. നിശ്ചിത വലിപ്പത്തിന് പുറമേ കൃത്യമായ ആകൃതിയുമുള്ളതായിരിക്കണം പെട്ടികൾ.  അളവ് തെറ്റിയെങ്കിൽ ബഹ്റൈൻ എയർപോർട്ട് സർവീസസ് രണ്ട് ദിനാറിൽ കാർഡ് ബോർഡ് പെട്ടികൾ ലഭ്യമാക്കിയിട്ടുണ്ട്. പെട്ടിയുടെ മുകളിൽ ക്ലിങ് ഷീറ്റ് പൊതിയുന്നതിന് രണ്ട് ദിനാർ കൂടി അധികം നൽകേണ്ടി വരും. നിരവധി പേർക്കാണ് പെട്ടിയുടെ അളവ് മാറിയത് കാരണം ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്. 

You might also like

  • Straight Forward

Most Viewed