ഈജിപ്ത് പ്രസിഡണ്ട് അബ്ദെൽ ഫത്തെ അൽ സീസി ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തി

ഈജിപ്ത് പ്രസിഡണ്ട് അബ്ദെൽ ഫത്തെ അൽ സീസി ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ അടക്കമുള്ള പ്രമുഖരുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തും. മേഖലയിലെ വിവിധ വിഷയങ്ങളും സന്ദർശന വേളയിൽ ചർച്ച ചെയ്യും. ഈജിപ്തും ബഹ്റൈനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും, വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിലേയ്ക്ക് വികസിപ്പിക്കാനും സന്ദർശനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.