ഐ വൈ സി സി ബഹ്റിൻ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു

കോൺസ്സ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെയും, എം പി ഓഫീസിനെതിരെ എസ് എഫ് ഐ നടത്തിയ അതിക്രമങ്ങൾക്കെതിരെയും ഐ വൈ സി സി ബഹ്റിൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം മുഖ്യപ്രഭാഷണം നടത്തി.
ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം പ്രതിഷേധ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യ്തു. ജോയിന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ, ഐടി മീഡിയ സെൽ കൺവീനർ അലൻ ഐസക്ക്, മുൻ ദേശീയ പ്രസിഡന്റുമാരായ അജ്മൽ ചാലിയിൽ, അനസ് റഹീം, ബ്ലെസ്സൺ മാത്യു, മുൻ ദേശീയ ട്രഷറർ ഷബീർ മുക്കൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്ക് ദേശീയ സെക്രട്ടറി ബെൻസി ഗനിയൂഡ് സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി എം നന്ദിയും പറഞ്ഞു.