സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവർത്തനോദ്ഘാടനം നടന്നു


സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവർത്തന ഉദ്ഘാടന സമ്മേളനം പ്രസിഡന്റ് റവ. തോമസ് ചാക്കോയുടെ അധ്യക്ഷതയിൽ നടന്നു. ബഹ്‌റൈൻ മലയാളി സിഎസ്‌ഐ ഇടവക വികാരി റവ.ദിലീപ് ഡേവിഡ്‌സൺ മാർക്ക് വിശിഷ്ടാതിഥിയായിരുന്നു. സെന്റ് പോൾ യുവജനസഖ്യം ലോഗോയും 2022-2023 വർഷ പദ്ധതിയും ചടങ്ങിൽ പ്രകാശനം ചെയ്തു. സഖ്യം വൈസ് പ്രസിഡന്റ് ഷിജോ സി.വർഗീസ് സ്വാഗതവും സെക്രട്ടറി ഷിനോജ് ജോൺ തോമസ് 2022-2023 വർഷ പദ്ധതിയും അവതരിപ്പിച്ചു. ടോം സി ജോൺ ആശംസാ പ്രസംഗം നടത്തി. യുവജനസഖ്യം കമ്മിറ്റി അംഗങ്ങളും അമ്പതോളം യുവജനസഖ്യം അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed