സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈനിലെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾളെ കുറിച്ചുള്ള ഡോക്ടറുടെ ബോധവൽക്കരണ ക്ലാസും സൗജന്യ ബ്ലഡ് ചെക്കപ്പും കൺസൾട്ടിംഗും ഈ ക്യാമ്പിലൂടെ നൽകി. കിംസ് ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ സജീവ് ബി കെ യ്ക്ക് പരിപാടിയുടെ ഭാഗമായി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി മൊമെന്റോ നൽകി ആദരിച്ചു. എബിൻ തെക്കേമല, ജോബിൻ രാജ്, രഞ്ജു ആർ നായർ, ഷാജി സാമുവേൽ, അനിൽ കുമാർ, മഹേഷ് കുറുപ്പ്, റോബിൻ ജോർജ്,സിജി തോമസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സെക്രട്ടറി സുഭാഷ് തോമസ് നന്ദി രേഖപ്പെടുത്തി.