വിദ്യാർത്ഥി തലമുടി ദാനം നൽകി മാതൃകയായി


ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി തന്റെ തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം നൽകി മാതൃകയായി. 11 വയസ്സുള്ള   കേതൻ മോഹൻ പിള്ളയാണ്  തന്റെ 12 ഇഞ്ച് നീളമുള്ള മുടി കാൻസർ സൊസൈറ്റിക്ക് നൽകിയത്.  കാൻസർ രോഗികൾക്ക് വിഗ്ഗുകൾ നിർമ്മിക്കാനാണ്  ഈ മുടി ഉപയോഗപ്പെടുത്തുക.   ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കേതൻ ഇന്ത്യൻ പ്രവാസികളായ മോഹനൻ പിള്ളയുടെയും രാജീ മോഹനന്റെയും മകനാണ്. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ  വിദ്യാർത്ഥിയുടെ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed