സ്വർ‍ണക്കടത്ത് കേസ: അർ‍ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ‍ ജില്ലയിൽ‍ പ്രവേശന വിലക്ക്


കരിപ്പൂർ‍ സ്വർ‍ണക്കടത്ത് കേസിൽ‍ മുഖ്യ പ്രതി അർ‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. അർ‍ജുന് കണ്ണൂർ‍ ജില്ലയിൽ‍ പ്രവേശന വിലക്കേർ‍പ്പെടുത്തി. ഡിഐജി രാഹുൽ‍ ആർ‍. നായരുടേതാണ് ഉത്തരവ്.

കണ്ണൂർ‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർ‍ശ സ്വീകരിച്ചാണ് റേഞ്ച് ഡിഐജി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ‍ കസ്റ്റംസ് കേസിൽ‍ ജാമ്യ വ്യവസ്ഥയിൽ‍ തുടരുകയാണ് അർ‍ജുൻ ആയങ്കി. സ്വർ‍ണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ‍ ഉൾ‍പ്പെട്ട അർ‍ജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താൻ സിറ്റി പൊലീസ് കമ്മിഷണർ‍ക്കും ജില്ലാ കളക്ടർ‍ക്കും ശുപാർ‍ശ നൽ‍കിയിരുന്നത്.

സൈബർ‍ സഖാക്കൾ‍ എന്ന നിലയിൽ‍ പ്രവർ‍ത്തിക്കുമ്പോഴും ഡിവൈഎഫിഐക്കെതിരെ സൈബർ‍ യുദ്ധം നടത്തിയതിൽ‍ അർ‍ജുൻ ആയങ്കി മുൻ‍നിരയിലുണ്ടായിരുന്നു. ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണ് നടപടിയെന്ന് നേരത്തെ കമ്മിഷണർ‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഉത്തരവാണ് ഇപ്പോൾ‍ പുറത്തുവന്നിരിക്കുന്നത്.

You might also like

Most Viewed