ബെനിഫിറ്റ് പേ ഉപഭോക്താക്കൾക്ക് ഇനി ലുലു എക്സ്ചേഞ്ചിലൂടെ പണമയക്കാം


 ബഹ്റൈനിലെ ബെനഫിറ്റ് പേ ഉപയോക്താക്കൾക്ക് ഇനിമുതൽ ലുലു എക്സ്ചേഞ്ചിന്റെ ഏത് ബ്രാഞ്ചിലൂടെയും പണം അയക്കാം.   ഉപഭോക്താക്കൾക്ക് അവരുടെ ബെനിഫിറ്റ് പേ അക്കൗണ്ടുകൾ ഉപയോഗിച്ച് ലുലു എക്‌സ്‌ചേഞ്ചിന്റെ ബ്രാഞ്ച് കൗണ്ടറുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്‌താണ് പണമിടപാടുകൾ നടത്താൻ സാധിക്കുക. ബഹ്‌റൈനിന്റെ ഡിജിറ്റലൈസേഷൻ ശ്രമങ്ങൾ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് ലുലു എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

ബെനിഫിറ്റ് പേയ്‌ക്ക് ബഹ്‌റൈനിൽ അര ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഉണ്ടെന്നും പുതിയ സംവിധാനം ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമാകുമെന്നും അദേഹം കൂട്ടിച്ചേർത്തു. അതേസമയം  തങ്ങളുടെ ബെനിഫിറ്റ് പേ നെറ്റ്‌വർക്കിന്റെ പ്രധാന പങ്കാളിയായി ലുലു എക്‌സ്‌ചേഞ്ചിനെ സ്വാഗതം ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ബെനിഫിറ്റിന്റെ ഡെപ്യൂട്ടി സിഇഓ യൂസിഫ് അൽ-നെഫായി അഭിപ്രായപ്പെട്ടു. ലുലു എക്സ്ചേഞ്ചിന്റെ 16 ശാഖകളാണ് ബഹ്റൈനിൽ പ്രവർത്തിക്കുന്നത്.

You might also like

Most Viewed