മദേഴ്സ് ഡെ ആഘോഷം സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷന്‍റെ വനിതാ വേദിയായ  പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന്  ബഹ്‌റൈന്‍ മദേർസ്ഡേ ആഘോഷവും ആരോഗ്യ സെമിനാറും നടന്നു. വനിതകൾക്ക് വേണ്ടി അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ സീനിയര്‍ ലേഡി ഡോക്റ്റര്‍, ഡോ: പ്രിത്വി രാജ് ‘“പ്രീ & പോസ്റ്റിനേറ്റൽ കെയർ’ എന്ന വിഷയത്തില്‍  സെമിനാർ നടത്തി. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ്  നിസാർ കൊല്ലം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ   പ്രവാസി ശ്രീ കോഡിനേറ്റർ പ്രദീപ അനിൽ അദ്ധ്യക്ഷത വഹിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ്‌ മുൻസിർ അൽ ഹിലാൽ പ്രിവിലേജ് കാർഡ് പ്രവാസി ശ്രീ അംഗങ്ങൾക്ക് നൽകി.

പ്രവാസി ശ്രീ നടത്തിയ അമ്മയും കുഞ്ഞും ഫോട്ടോ കോണ്ടസ്റ്റ് വിജയികളായവർക്ക് കൊല്ലം പ്രവാസി അസോസിയേഷൻ  വൈസ് പ്രസിഡണ്ട് വിനു ക്രിസ്റ്റി, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി ആർ. കിഷോർ കുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.  കോഡിനേറ്റർ സുമി ഷമീർ നിയന്ത്രിച്ച പരിപാടിയിൽ  ജിബി ജോൺ സ്വാഗതവും ജിഷാ വിനു നന്ദിയും രേഖപ്പെടുത്തി.

You might also like

  • Straight Forward

Most Viewed