കോവിഡിന്റെ പുതിയ വകഭേദം; ചൈന കൂടുതൽ നിയന്ത്രണങ്ങളിലേക്ക്


പുതിയ കോവിഡ് വകഭേദം ചൈനയെ വിറപ്പിച്ചു തുടങ്ങിയതോടെ കടുത്ത നടപടികൾക്കു തുടക്കം. ഒമിക്രോണിന്‍റെ പുതിയ വകഭേദം ചൈനയിൽ അതിവേഗം പടരുകയാണ്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകൾ 13,000 പിന്നിട്ടു. ഷാങ്ഹായിൽനിന്ന് 70 കിലോമീറ്ററിൽ അകലെയുള്ള ഒരു നഗരത്തിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഒമൈക്രോൺ വേരിയന്‍റിന്‍റെ ശാഖയിൽനിന്നു പരിണമിച്ച വകഭേദത്തെയാണ് കണ്ടെത്തിയത്. ആരോഗ്യ അധികാരികൾ. ചൈനയിലെ കോവിഡിനു കാരണമാകുന്ന മറ്റ് കൊറോണ വൈറസുകളുമായോ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളുമായോ ഉപവിഭാഗം പൊരുത്തപ്പെടുന്നില്ലെന്നു റിപ്പോർട്ട് പറയുന്നു. വടക്കൻ ചൈനയിലെ ഡാലിയൻ നഗരത്തിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ആഭ്യന്തരമായി കണ്ടെത്തിയ ഏതെങ്കിലും കൊറോണ വൈറസുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുനിസിപ്പൽ ഭരണകൂടം അറിയിച്ചു.

ശനിയാഴ്ച രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഏകദേശം 12,000 കേസുകൾ ലക്ഷണമില്ലാത്തവ എന്നു നാമകരണം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ വൈസ് പ്രീമിയർ സൺ ചുൻലാൻ രാജ്യത്തെ വൈറസ് ഹോട്ട്സ്പോട്ടായ ഷാങ്ഹായിൽ എത്തി. കോവിഡ് സ്ഫോടനം ഒഴിവാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദേശം നൽകി.  7,788 ലക്ഷണമില്ലാത്ത അണുബാധകൾ ഉൾപ്പെടെ ശനിയാഴ്ച സാമ്പത്തിക കേന്ദ്രത്തിലെ കേസുകൾ 8,000 കവിഞ്ഞു. ഷാങ്ഹായ് തിങ്കളാഴ്ച ഒരു പുതിയ കൂട്ട പരിശോധന ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് രൂക്ഷമായ മേഖലയിലെ 25 ദശലക്ഷം പേർ ഇതിനകം ഏതെങ്കിലും തരത്തിലുള്ള ക്വാറന്‍റൈനിലാണ്. അതേസമയം, ഹൈനാൻ പ്രവിശ്യയിലെ സന്യ നഗരത്തിൽ, കോവിഡിന്‍റെ വ്യാപനം തടയുന്നതിനായി അധികൃതർ എല്ലാ ഗതാഗതവും താത്കാലികമായി നിർത്തിവച്ചതായി അറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പട്ടാളത്തെയും രംഗത്തിറക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed