പലിശ വിരുദ്ധ ബോധവൽക്കരണവുമായി പലിശ വിരുദ്ധ ജനകീയ സമിതി
പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുന്നതിനോടൊപ്പം ബോധവൽക്കരണ കൺവെൻഷനുകൾ സംഘടിപ്പിക്കുമെന്ന് ബഹ്റൈൻ പലിശ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു. നിയമവിരുദ്ധമായി പാസ്‌പോർട്ട് പണയം വെച്ചും, ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ട് വാങ്ങിയും അമിതമായ പലിശയ്ക്ക് കടം നൽകി സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്ന നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും, പലിശ മുടങ്ങിയാൽ ഭീഷണിയും അക്രമവുമാണ് പലർക്കും നേരിടേണ്ടി വരുന്നതെന്നും ഇതിനെതിരെയാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ദിജീഷ് സ്വാഗതവും മനോജ് വടകര നന്ദിയും പറഞ്ഞു. പ്രവർത്തക സമിതി അംഗങ്ങളായ വിനു കൃസ്റ്റി, മണിക്കുട്ടൻ, ബദറുദ്ധീൻ പൂവാർ, അഷ്‌കർ പൂഴിത്തല, ഷാജി മൂതല തുടങ്ങിയവർ സംസാരിച്ചു.


