34-ാമത് ജൂവലറി അറേബ്യയും സെന്റ് അറേബ്യയും നവംബർ 24 മുതൽ 28 വരെ ബഹ്റൈനിൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ 34-ാമത് ജൂവലറി അറേബ്യ, സെന്റ് അറേബ്യ പ്രദർശനങ്ങൾ നവംബറിൽ നടക്കും. സാഖിറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നവംബർ 24 മുതൽ 28 വരെയാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ ആഭരണ, സുഗന്ധദ്രവ്യ മേള അരങ്ങേറുന്നത്.
കിരീടാവകാശിയുടെ തുടർച്ചയായ രക്ഷാകർതൃത്വം ബഹ്‌റൈനിലെ എക്‌സിബിഷൻ, കോൺഫറൻസ് മേഖലയ്ക്ക് രാജ്യം നൽകുന്ന വലിയ പിന്തുണയുടെയും കരുതലിന്റെയും തെളിവാണെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സി.ഇ.ഒ.യും EWB ചെയർപേഴ്‌സണുമായ സാറ അഹമ്മദ് ബുഹിജി പറഞ്ഞു. ആഗോള ബ്രാൻഡുകളും മേഖലയിലെ പ്രമുഖ വ്യാപാരികളും പങ്കെടുക്കുന്ന മേള രാജ്യത്തിന്റെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകൾക്ക് വലിയ കരുത്ത് പകരുമെന്നും അവർ വ്യക്തമാക്കി.
34-ാമത് ജൂവലറി അറേബ്യയും സെന്റ് അറേബ്യയും നവംബർ 24 മുതൽ 28 വരെ ബഹ്റൈനിൽ

