പത്തൊമ്പത് വർഷത്തെ തടവു ശിക്ഷയ്ക്ക് ശേഷം ഷാഹുൽ ഹമീദ് നാട്ടിലേക്ക്


നീണ്ട പത്തൊമ്പത് വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം തൃശൂർ ജില്ലയിലെ ഗുരുവായൂർ പാവറട്ടി തൊയക്കാവ് സ്വദേശിയുമായ മമ്മസറായില്ലത്ത് ഷാഹുൽ ഹമീദ് അധികാരികളുടെ കാരുണ്യത്തോടെ ഇന്ന് നാട്ടിലേയ്ക്ക് മടങ്ങി. സൗദിയിലേക്ക് നിരോധിത മയക്കുമരുന്ന് കൊണ്ടുപോയി എന്ന കേസിലാണ് സൗദി അറേബ്യയിലേകുള്ള യാത്രാമധ്യേ ബഹ്റൈൻ എയർപോർട്ടിൽ വെച്ച് 2003ൽ ഇദ്ദേഹം അറസ്റ്റിലായത്. 2003 ജൂൺ 9ന് ചെന്നെയിൽ നിന്ന് സൗദിയിലേയ്ക്ക് പോകുന്നതിനായാണ് ഇദ്ദേഹം ബഹ്റൈൻ എയർപോർട്ടിലെത്തിയത്. ഉറ്റചങ്ങാതി സൗദിയിലേയ്ക്ക് കൊണ്ടുപോകാനായി നൽകിയ പാക്കറ്റിലെ മയക്ക് മരുന്ന് പിടികൂടിയതോടെയാണ് ഇദ്ദേഹം ജീവിതം ജയിലഴിയ്ക്കുള്ളിലായത്. തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കാണിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ വർഷങ്ങളായി ജയിൽ മോചനത്തിനായി ഷാഹുൽ ഹമീദ് ശ്രമിച്ചു വരികയായിരുന്നു.

ഇതേതുടർന്ന് നിലവിൽ 64 വയസ് പ്രായമുള്ള ഷാഹുൽ ഹമീദ് കടുത്ത പ്രമേഹ രോഗിയും വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുമാണെന്ന് മനസിലാക്കി മനുഷ്യത്വപരമായ പരിഗണന നൽകിയാണ് ഇപ്പോൾ ഇദ്ദേഹത്തിന് മാപ്പ് നൽകി ജയിൽ മോചിതനാക്കിയിരിക്കുന്നത്. ഭാര്യയും രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും, പ്രായമായ അമ്മയുമാണ് ഷാഹുൽ ഹമീദിന് നാട്ടിലുള്ളത്. ജയിൽ വാസ കാലയളവിനിടയിൽ ഇദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ജയിൽ മോചിതനാകാനായി തന്നെ സഹായിച്ച ബഹ്റൈനിലെ ഇന്ത്യൻ എംബസിക്കും, സാമൂഹ്യപ്രവർത്തകർക്കും അതിന് അനുവദിച്ച ബഹ്റൈൻ ഭരണാധികാരികൾക്കും ഷാഹുൽ ഹമീദ് നന്ദി രേഖപ്പെടുത്തി. ഇന്ന് വൈകീട്ടത്തെ എയർ അറേബ്യ വിമാനത്തിലാണ് ഷാഹുൽ ഹമീദ് നാട്ടിലേയ്ക്ക് യാത്ര തിരിച്ചത്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed