ദുബായ് എക്സ്​പോയിൽ ടിക്കറ്റ്​ നിരക്ക്​ കുറച്ചു


ദുബായ് എക്സ്പോയിലെ എല്ലാ ദിവസത്തെയും ടിക്കറ്റ് നിരക്ക്  45 ദിര്‍ഹമായി കുറച്ചു. നേരത്തെ പ്രവൃത്തി ദിനങ്ങളില്‍ 45 ദിര്‍ഹവും വാരാന്ത്യ അവധി ദിനങ്ങളില്‍ 95 ദിര്‍ഹവുമായിരുന്നു പ്രവേശന നിരക്ക്. ഇനിമുതല്‍ എല്ലാ ദിവസവും 45 ദിര്‍ഹം മാത്രമായിരിക്കും നിരക്ക്.18 വയസില്‍ താഴെയുള്ളവര്‍ക്കും 59 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ടിക്കറ്റെടുക്കുന്നവര്‍ക്ക് 10 സ്മാര്‍ട് ക്യൂ ബുക്കിങ്ങുകളും ലഭിക്കും. ഇതുവഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ പവലിയനുകളില്‍ പ്രവേശിക്കാം.നേരത്തെ സീസണ്‍ പാസിന്‍റെ നിരക്കും കുറച്ചിരുന്നു. 495 ദിര്‍ഹമായിരുന്നതാണ് 195 ദിര്‍ഹമായി കുറച്ചത്. കഴിഞ്ഞ ദിവസം എക്സ്പോ സന്ദര്‍ശകരുടെ എണ്ണം 1.20 കോടി കടന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed