കടൽയാത്രകളിലും നീന്തലിലും ജാഗ്രത വേണം; ശ്രദ്ധേയമായി ബഹ്‌റൈൻ കോസ്റ്റ് ഗാർഡിന്റെ ബോധവൽക്കരണ കാമ്പയിൻ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ കടൽ യാത്രക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ ബോധവൽക്കരണ കാമ്പയിനുമായി കോസ്റ്റ് ഗാർഡ്. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റുമായി സഹകരിച്ച് 'ബഹ്‌റൈൻ ബേ' മേഖല കേന്ദ്രീകരിച്ചാണ് കടൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പ്രചാരണം സംഘടിപ്പിച്ചത്.

കടലിൽ ഇറങ്ങുന്നവരും നീന്തുന്നവരും നിർബന്ധമായും ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്നും നീന്തലിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സുരക്ഷിത മേഖലകൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അംഗീകൃത ലൈസൻസില്ലാതെ കടലിൽ ഊളിയിടുന്നത് (Diving) ഒഴിവാക്കണമെന്നും സുരക്ഷാ സംഘം മുന്നറിയിപ്പ് നൽകി. ജെറ്റ് സ്‌കികളും തുഴച്ചിൽ പടവുകളും (Rowing Boats) ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കർശന സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും സന്ദർശകർക്ക് വിശദീകരിച്ചു നൽകി.

ഇതോടൊപ്പം ബഹ്‌റൈൻ ബേയിൽ വാടകയ്ക്ക് ബോട്ട് നൽകുന്ന സ്ഥാപനങ്ങളിൽ കോസ്റ്റ് ഗാർഡ് നേരിട്ട് പരിശോധന നടത്തി. ഇത്തരം ബോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളും സർവീസ് ലൈസൻസുകളുടെ കാലാവധിയും പരിശോധിച്ചു. കടലും തീരവും ഉപയോഗിക്കുന്ന എല്ലാവരും സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് കോസ്റ്റ് ഗാർഡ് അഭ്യർത്ഥിച്ചു. കടലിലെ അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 994 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdsdsdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed