ബഹ്റൈനിലേയ്ക്ക് വരുമ്പോൾ നാട്ടിൽ നിന്ന് കോവിഡ് പിസിആർ പരിശോധന വേണ്ട

ബഹ്റൈനിലേയ്ക്ക് വരുന്നവർക്ക് ഇനി മുതൽ കോവിഡ് പിസിആർ പരിശോധന സെർട്ടിഫിക്കേറ്റ് കൈവശം വെക്കേണ്ടതില്ല. ദേശീയ കോവിഡ് പ്രതിരോധസമിതിയുടെ നിർദേശ പ്രകാരം ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫെയേർസ് ആണ് പുതിയ തീരുമാനം പ്രഖ്യാപ്പിച്ചിരിക്കുന്നത്.
നാളെ (ഫെബ്രവരി 4) മുതൽക്കാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. അതേസമയം ബഹ്റൈനിലെത്തിയാൽ വിമാനത്താവളത്തിൽ വെച്ച് നടത്തേണ്ട കോവിഡ് പിസിആർ പരിശോധന തുടരും. ഇതിനായി 12 ദിനാറാണ് നൽകേണ്ടത്. പരിശോധന ഫലം വരുന്നത് വരെ മുൻകരുതൽ ക്വാറൈന്റനിൽ കഴിയേണ്ടതാണ്. വാക്സിനേഷൻ സ്വീകരിക്കാത്തവർ ക്വാറൈന്റൻ നിയമങ്ങൾ പാലിക്കേണ്ടതാണ്.