ലോകം ചുറ്റി ചരിത്രം കുറിച്ച നാവിക ഓഫീസർ ദിൽന ദേവദാസിന് രാജ്യത്തിന്റെ ആദരം; ശൗര്യചക്ര പുരസ്കാരം


ശാരിക l കൺമഷി l കക്കോടി:

പായ്‌വഞ്ചിയിൽ ലോകം ചുറ്റി തിരിച്ചെത്തിയ ലഫ്റ്റനന്റ് കമാൻഡർ ദിൽന ദേവദാസിന് രാജ്യത്തിന്റെ സൈനിക പുരസ്കാരമായ ശൗര്യചക്രം പ്രഖ്യാപിച്ചു. യുദ്ധമുഖത്തല്ലാതെ പ്രകടിപ്പിക്കുന്ന സമാനതകളില്ലാത്ത ധീരതയ്ക്കുള്ള അംഗീകാരമായാണ് രാജ്യം ഈ പുരസ്കാരം നൽകി ദിൽനയെ ആദരിക്കുന്നത്. ജന്മനാട്ടിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണങ്ങളുടെ തിരയിളക്കം അടങ്ങുന്നതിന് മുൻപേയാണ് കക്കോടി പറമ്പിൽകടവ് സ്വദേശിനിയായ ദിൽനയെ തേടി ഈ വലിയ അംഗീകാരമെത്തിയത്.

2024 ഒക്ടോബർ രണ്ടിന് ഗോവയിൽ നിന്ന് സഹപ്രവർത്തക ലഫ്റ്റനന്റ് കമാൻഡർ എ. രൂപയ്ക്കൊപ്പമാണ് 17 മീറ്റർ നീളമുള്ള പായ്‌വഞ്ചിയിൽ ദിൽന യാത്ര ആരംഭിച്ചത്. എട്ടു മാസം നീണ്ട സാഹസിക യാത്രയിൽ മൂന്ന് വൻകടലുകളും മൂന്ന് ഭൂഖണ്ഡങ്ങളും പിന്നിട്ട്, നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് 2025 ജൂൺ ആദ്യവാരമാണ് ഇവർ വിജയകരമായി തിരിച്ചെത്തിയത്. ഈ ചരിത്രനേട്ടം കണക്കിലെടുത്താണ് സൈനിക ബഹുമതി നൽകി രാജ്യം ഇപ്പോൾ ദിൽനയെ ഹൃദയത്തോട് ചേർക്കുന്നത്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed