ലുലു എക്‌സ്‌ചേഞ്ച് ശിൽപശാല സംഘടിപ്പിച്ചു


ലുലു എക്‌സ്‌ചേഞ്ച് ഇൻജാസ് ബഹ്‌റൈനുമായി സഹകരിച്ച് പ്രവാസി സമൂഹത്തിന് സാമ്പത്തിക അവബോധം നൽകുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. അൽ മൊയ്യിദ് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാർക്ക് മൂന്ന് ബാച്ചുകളായി മൂന്നു ദിവസങ്ങളിലായാണ് പരിപാടി നടത്തിയത്. പണം കൈമാറ്റത്തിന്‍റെ നിയമപരവും നിയമവിരുദ്ധവുമായ വശം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, കള്ളപ്പണം വെളുപ്പിക്കലും വഞ്ചനപരമായ പ്രവർത്തനങ്ങളിലും ഉൾപ്പെടാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ബോധവത്കരണം നടത്തിയത്.

സ്ട്രാറ്റജിക് ബിസിനസ് റിലേഷൻസ് മേധാവി അജിത്ത്, ലുലു ഇന്‍റർനാഷനൽ എക്സ്ചേഞ്ച് ഡിജിറ്റൽ പ്രോഡക്ട് ഇൻ ചാർജ്  അരുൺ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഉപഭോക്താക്കൾക്ക് സാമ്പത്തിക സാക്ഷരതയും അവബോധവും വർധിപ്പിക്കുക എന്നതാണ് ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed