ബീജിംഗ് ശൈത്യകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ ഇന്ത്യ പങ്കെടുക്കില്ല


ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ചത് കാരണം ബീജിംഗിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ ഇന്ത്യ പങ്കെടുക്കില്ല. അതേസമയം നയതന്ത്ര ബഹിഷ്‌കരണം തെറ്റാണെന്നും ഒളിമ്പിക് തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രതികരിച്ചു.

സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല എന്ന നിലപാടിലാണ് ഇന്ത്യ.ഒളിമ്പിക്സിനെ രാഷ്ട്രീയവത്കരിക്കാനുള്ള ചൈനീസ് നീക്കം ഖേദകരമാണ്. ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ച രാജ്യങ്ങളില്‍ യുഎസ്, യുകെ, കാനഡ എന്നിവയും ഉള്‍പ്പെടുന്നു. കൊവിഡ് ആശങ്കകള്‍ക്കിടെ ഫെബ്രുവരി 4 മുതല്‍ 20 വരെയാണ് ശീതകാല ഒളിമ്പിക്സ് നടക്കുക.

നേരത്തെ ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ച തീരുമാനത്തിനെതിരെ യുഎസ് രംഗത്തെത്തിയിരുന്നു. ചൈനീസ് തീരുമാനം ലജ്ജാകരമാണ്. ഉയ്ഗൂര്‍ സ്വാതന്ത്ര്യത്തിനും ഇന്ത്യയുടെ പരമാധികാരത്തിനും യുഎസ് പിന്തുണ നല്‍കുന്നത് തുടരും - യുഎസ് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയിലെ റാങ്കിംഗ് അംഗമായ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജിം റിഷ് പറഞ്ഞു. ഇന്ത്യയുമായുള്ള ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിലെ നഷ്ടം ചൈന മറച്ചുവെക്കുകയാണെന്ന് ഓസ്ട്രേലിയന്‍ അന്വേഷണാത്മക പത്രത്തിന്റെ റിപ്പോര്‍ട്ട്. പിഎല്‍എയ്ക്ക് ഔദ്യോഗിക എണ്ണത്തേക്കാള്‍ ഒമ്പത് മടങ്ങ് കൂടുതല്‍ സൈനികരെ നഷ്ടപ്പെട്ടുവെന്നാണ് പുതിയ ഗവേഷണം കാണിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed