കഴക്കൂട്ടത്ത് സ്റ്റേഷന് മുന്നിലിരുന്ന് പരസ്യമായി മദ്യപിച്ച ആറ് പോലീസുകാർക്ക് സസ്പെൻഷൻ


ശാരിക l കേരളം l തിരുവനന്തപുരം:

ഡ്യൂട്ടിക്കിടെ പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിലിരുന്ന് പരസ്യമായി മദ്യപിച്ച കഴക്കൂട്ടം സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്.ഐ ബിനു, സി.പി.ഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എം.എസ്, മനോജ് കുമാർ എന്നിവർക്കെതിരെയാണ് സിറ്റി പോലീസ് കമീഷണറുടെ നടപടി. മദ്യപാനത്തിൽ നാലുപേരാണ് നേരിട്ട് പങ്കെടുത്തതെങ്കിലും ഒപ്പമുണ്ടായിരുന്ന ആറുപേർക്കെതിരെയും കർശന നടപടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോകുന്നതിന് മുന്നോടിയായാണ് ഇവർ വാഹനത്തിലിരുന്ന് മദ്യപിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപകമായ വിമർശനങ്ങൾക്ക് വഴിതെളിക്കുകയും ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. കഴക്കൂട്ടം എ.സി.പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്.ഐ ബിനുവിനെതിരെ പ്രത്യേക കേസെടുക്കാനും സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ നല്ല നടപ്പ് പരിശീലനത്തിന് അയക്കാനും തീരുമാനമായിട്ടുണ്ട്.

 

article-image

dsgdg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed