ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി അസ്കറിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ഡയബെറ്റിക് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി നൂറ്റി എഴുപതോളം തൊഴിലാളികളുടെ രക്ത സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. മെഡിക്കൽ പരിശോധനകൾക് വിധേയരായ ഇവർക്ക് ഡോക്ടർമാരുടെ സൗജന്യ കൺസൽട്ടേഷനും ലഭിച്ചു. പങ്കെടുത്തവർക്ക് ഭക്ഷണ പൊതികളും , ബഹുഭാഷാ കോവിഡ്-19 ബോധവൽക്കരണ ഫ്ലൈയറുകളും ഗിഫ്റ്റ് ഹാമ്പറുകളും നൽകി. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ , ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ മുരളീകൃഷ്ണൻ, നവംബർ മാസത്തെ കോർഡിനേറ്റർ അജയകൃഷ്ണൻ , ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത് , ക്ലിഫോർഡ് കൊറിയ, സുരേഷ് ബാബു , കല്പന പാട്ടീൽ , സ്പന്ദന, കെടി സലിം, ജവാദ് പാഷ, ചെമ്പൻ ജലാൽ, ശിവകുമാർ, ഹരി, രാജീവ് , സുനിൽ കുമാർ , സയ്ദ് ഹനീഫ് അൽ ഹിലാൽ പ്രതിനിധികളായ ഡോ ഇറാം , ഡോ ജാസ്മിൻ , ഫ്രാങ്കോ, അനസ് , ഷബീർ , വിൽസൺ ലാസർ എന്നിവർ പങ്കെടുത്തു.
പദ്ധതി ആരംഭിച്ചതിന് ശേഷം നടക്കുന്ന ഏഴാമത്തെ മെഡിക്കൽ ക്യാമ്പാണിത്. ഇതുവരെയായി 900ത്തോളം തൊഴിലാളികൾക്കാണ് ക്യാമ്പിന്റെ ഗുണഫലം ലഭിച്ചത്.