അയ്യായിരത്തോളം അദ്ധ്യാപകർ വാക്സിനെടുത്തില്ല; വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വാക്സിൻ എടുക്കാത്ത അദ്ധ്യാപകരെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് അയ്യായിരത്തോളം അധ്യാപകർ വാക്സിന്‍ എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചില അദ്ധ്യാപകർ വാക്സിനെടുക്കാതെ സ്കൂളിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെ ന്യായീകരിക്കാനാകില്ല. വിദ്യാർത്ഥികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം.
അദ്ധ്യാപകരുടെ ഈ നടപടി സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.