ഇന്ത്യയിൽ 8,774 പേർ‍ക്ക് കൊവിഡ്; 621 മരണം


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,774 പേർ‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9,481 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.34 ശതമാനമായി തുടരുകയാണ്. 2020 മാർ‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ‍ കഴിയുന്നവരുടെ എണ്ണത്തിൽ‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.05 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 543 ദിവസത്തിനിടയിൽ‍ ആദ്യമായാണ് കേസുകൾ‍ ഇത്രയധികം കുറയുന്നത്. അതേസമയം, ആശങ്കയായി കൊവിഡ് മരണങ്ങളുടെ എണ്ണം വർ‍ധിക്കുകയാണ്. ഇന്നലെ 621 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,68,544 ആയി ഉയർ‍ന്നു.

വിവിധ സംസ്ഥാനങ്ങൾ‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾ‍ക്കുമായി 82.86 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 121.94 കോടിയായി ഉയർ‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed