കോൺസുലാർ സേവനങ്ങൾ എളുപ്പത്തിലാക്കാൻ മൊബൈൽ ആപ്പുമായി ബഹ്റൈൻ ഇന്ത്യൻ എംബസി


മനാമ

കോൺസുലാർ സേവനങ്ങൾക്ക് അപ്പോയിൻറ്മെൻറ് എളുപ്പത്തിലാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ബഹ്റൈൻ ഇന്ത്യൻ എംബസി പുറത്തിറക്കി. ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ ചടങ്ങിലാണ് 'EoIBh CONNECT'എന്ന ആപ് അംബാസഡർ പീയുഷ് ശ്രീവാസ്തവ പ്രകാശനം ചെയ്തത്. ഇന്ത്യൻ എംബസിയിൽനിന്ന് കോൺസുലാർ സേവനങ്ങൾ ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനാണ് പുതിയ മൊബൈൽ ആപ് പുറത്തിറക്കിയത്. 

 

article-image

അറ്റസ്റ്റേഷൻ സേവനങ്ങൾ, തൽക്കാൽ പാസ്േപാർട്ട്, വിസ സേവനങ്ങൾ എന്നിവക്കുള്ള അപ്പോയിൻറ്മെൻറുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ പാസ്പോർട്ട് സേവനങ്ങൾക്കുള്ള എംബസിയുടെ പുറംകരാർ ഏജൻസിയായ ഐ.വി.എസ് നൽകുന്ന സേവനങ്ങൾക്കും ബുക്കിങ് നടത്താൻ കഴിയുമെന്ന് എംബസി അധികൃതർ അറിയിച്ചു. 

article-image

ഭരണഘടന ദിനാഘോഷ ഭാഗമായി അംബാസഡർ ഭരണഘടനയുടെ ആമുഖം വായിച്ചു. പാർലമെൻറിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന ദിനാചരണത്തിലും സ്ഥാനപതിയും, എംബസി ജീവനക്കാരും, ക്ഷണിക്കപ്പെട്ട അതിഥികളും ഓൺലൈനിൽ പങ്കാളികളായി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed