കണ്ണൂർ ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; സീനിയർ ക്ലർക്ക് അറസ്റ്റിൽ


 

കണ്ണൂർ ജില്ലാ ട്രഷറി സാമ്പത്തിക തട്ടിപ്പിൽ സീനിയർ ക്ലർക്ക് നിതിൻ രാജ് അറസ്റ്റിൽ. കണ്ണൂർ ടൗൺ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുണഭോക്താക്കൾക്ക് നൽകേണ്ട തുക സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെ സസ്പെൻഷനിലായിരുന്നു.
ജില്ലാ ട്രഷറിയിൽ ഇന്നലെ വിജിലൻസ് നടത്തിയ പരിശോധനയിൽ 3 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. പിന്നീട് ട്രഷറിയിൽ നിന്ന് തന്നെ കണ്ണൂർ പൊലീസിനു പരാതി ലഭിച്ചു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നിതിൻ രാജ് അറസ്റ്റിലായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed