ശാസ്ത്ര പ്രതിഭാ പരീക്ഷാവിജയികളെ പ്രഖ്യാപ്പിച്ചു


മനാമ

സയൻസ് ഇന്ത്യാ ഫോറം വിജ്ഞാന ഭാരതിയുടെയും ബഹ്റൈൻ ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്ര പ്രതിഭാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അഹമ്മദ് ഖാൻ ഫലപ്രഖ്യാപനം നടത്തി. മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ ശാസ്ത്ര പ്രതിഭ പരീക്ഷ നടന്നത്. എട്ട് വിദ്യാലയങ്ങളിൽ നിന്നായി 11500 കുട്ടികൾ പങ്കെടുത്ത പരീക്ഷയിൽ 1759 കുട്ടികൾ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടി. ഇതിൽ നിന്നും 88 കുട്ടികളാണ് അവസാന ഘട്ട പരീക്ഷയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ നിന്നും ഓരോ ഗ്രെയിഡിലെയും ഏറ്റവും ഉയർന്ന മാർക്ക് നേടിയ രണ്ടു കുട്ടികളെ വീതമാണ് ശാസ്ത്ര പ്രതിഭയായി പ്രഖ്യാപിച്ചത്. 128 കുട്ടികൾ A പ്ലസ് ഗ്രെയിഡും 186 കുട്ടികൾ A ഗ്രെയിഡും കരസ്ഥമാക്കി. 

article-image

ഫലപ്രഖ്യാപന ചടങ്ങിൽ സയൻസ് ഇന്ത്യാ ഫോറം പ്രസിഡന്റ് ഡോക്ടർ വിനോദ് മണിക്കര , ജനറൽ സെക്രട്ടറി പ്രശാന്ത് ധർമ്മരാജ് , അഡ്‌വൈസറി ബോർഡ് ചെയർമാൻ ഡോക്ടർ രവി വാര്യർ , അഡ്‌വൈസറി ബോർഡ് മെമ്പർ ഡോക്ടർ ബാബു രാമചന്ദ്രൻ , പി.ആർ.ഓ ശ്രീ അനിലാൽ എന്നിവർ സംബന്ധിച്ചു .

You might also like

Most Viewed