ബഹ്‌റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ഒന്നാമത് ഫെഡറേഷൻ കപ്പ് സമാപിച്ചു


മനാമ

ബഹ്‌റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ  നടന്നു വന്നുകൊണ്ടിരുന്ന ഒന്നാമത് ഫെഡറേഷൻ കപ്പ് ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ പരാജയപ്പെടുത്തി പുതുപ്പള്ളി ടീം ജേതാക്കൾ ആയി. സിഞ്ച് മൈതാനിയിൽ നടന്ന ഫൈനൽ മത്സരത്തിന്റെ ഉത്ഘാടനം കുവൈറ്റ് കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ചെയർമാൻ സാം നന്ത്യാട്ട് നിർവഹിച്ചു. ബികെഎൻബിഎഫ് പ്രസിഡണ്ട്‌ റെജി കുരുവിള അദ്യക്ഷത വഹിച്ച യോഗത്തിൽ മുൻകാല നാടൻ പന്ത് കളി പ്രതിഭ കെ ഇ ഈശോ മുഖ്യ അഥിതി ആയിരുന്നു.  

 

article-image

ബഹ്‌റൈൻ കേരളാ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയും, കെ. ഇ. ഈശോയും ചേർന്ന് വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും കൈമാറി.രണ്ടാം സ്ഥാനക്കാരായ മണർകാട് ടീമിന് മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കരയും, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറവും ചേർന്ന് ട്രോഫിയും, ക്യാഷ് അവാർഡും വിതരണം ചെയ്തു.

article-image

മുൻ കാല നാടൻ പന്ത് കളിക്കാരൻ മത്തായിക്കുള്ള ചികിത്സാ സഹായ നിധി സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്ത് കെ. ഇ. ഇശോയ്ക്ക് കൈമാറി.ഒഐസിസി ദേശീയ പ്രസിഡന്റ് ശ്രീ. ബിനു കുന്തന്താനം, ഫ്രണ്ട്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ജമാൽ നദ്വി, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ്‌ സോണിസ് ഫിലിപ്പ്, കോട്ടയം പ്രവാസി അസോസിയേഷൻ സെക്രട്ടറി അനിൽ മാത്യു എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed