പ്രതിഭ മനാമ മേഖല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ 28 മത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി പ്രതിഭ മനാമ മേഖലയും അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹ്യ പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം നിർവഹിച്ചു. മേഖലാ സെക്രട്ടറി ജോയ് വെട്ടിയാടൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല പ്രസിഡന്റ് ശശി ഉദിനൂർ അധ്യക്ഷത വഹിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം വീരമണി, ഹെല്പ് ലൈൻ കമ്മിറ്റി കൺവീനർ നൗഷാദ് പൂനൂർ, എന്നിവർ മെഡിക്കൽ ക്യാമ്പിന് ആശംസ അറിയിച്ചു സംസാരിച്ചു. 150ൽപരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, പ്രവാസി കമ്മീഷൻ അംഗംസുബൈർ കണ്ണൂർ എന്നിവർ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു.