കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു


"പ്രവാസി ക്കൊരു സ്നേഹ തണൽ " എന്ന പേരിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനും, അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ജോണി താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സൽമാനിയ മെഡിക്കൽ കോളേജ് എമർജൻസി തലവനും ക്യാൻസർ കെയർ സൊസൈറ്റി ചെയർമാനുമായ ഡോക്ടർ പി വി ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സോമൻ ബേബി,  ഫ്രാൻസിസ് കൈത്താരത്ത്, എബ്രഹാം ജോൺ, സാനി പോൾ, സുബൈർ കണ്ണൂർ, എഫ്. എം. ഫൈസൽ,  ചെമ്പൻ ജലാൽ,അനിൽ യു. കെ, ബിജു ജോർജ്, സയെദ്, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരി ലാൽ, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ചീഫ് കോർഡിനേറ്റർ മനോജ്‌ മയ്യന്നൂർ, ഗോപാലൻ വി. സി, എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ സലീം ചിങ്ങപുരം നന്ദി പ്രകാശിപ്പിച്ചു.



article-image

ക്യാമ്പിന്റെ ആദ്യദിനത്തിൽ തന്നെ മുന്നോറാളം പേരാണ് പങ്കെടുത്തത്.  രാജീവ്‌ തുറയൂർ, ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, രമേശ്‌ പയ്യോളി, ബിനിൽ,സത്യൻ കാവിൽ, വിജയൻ കരുമല, ശ്രീജിത്ത്‌ അരീക്കര, ജ്യോജീഷ്, അസീസ് കൊടുവള്ളി, ഷാനവാസ്‌, റംഷാദ്,റോഷിത് അത്തോളി, രാജേഷ്,വിനോദ് അരൂർ എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു.   ഡിസംബർ 3 വരെയാണ് ക്യാമ്പ് നീണ്ടു നിൽക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed