ബഹ്‌റൈനിലെ മയ്യഴിക്കൂട്ടം കുടുംബാംഗങ്ങൾ ഒത്തുചേർന്നു

മനാമ; ബഹ്‌റൈനിലെ മയ്യഴിക്കൂട്ടം കുടുംബാ അംഗങ്ങൾ ഒത്തുചേർന്നു. മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. വി.സി.താഹിർ, മുഹമ്മദ് റിജാസ്, ഷബീർ മാഹി, നിയാസ് വി.സി. മുനീർ വികെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുഖ്യ പ്രഭാഷണം നടത്തിയ റഷീദ് മാഹി, പ്രയാസമനുഭവിക്കുന്ന സഹജീവികളെ ചേർത്ത് പിടിക്കേണ്ടതിന്റെ പ്രാധാന്യം സദസ്സിനെ ഓർമ്മിപ്പിച്ചു. ഫിറോസ് മാഹി, ജാവേദ്, അഫ്സൽ, നിസാർ, ടി.പി. അഫ്‌താബ്, കെ.എൻ. സാദിഖ്, ജംഷീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സഹീർ അബ്ബാസ് നന്ദി പറഞ്ഞു.