എരിയുന്ന വയറിന് ഒരു കൈത്താങ്ങ്; എംഎംഎസ് വനിതാവേദിയുടെ പദ്ധതി വിപുലീകരണ ഉദ്ഘാടനം നടന്നു


മനാമ; എംഎംഎസ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവന്നിരുന്ന എരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കുബ് ലോറി നിർവഹിച്ചു. വിതരണത്തിനുള്ള ഫൂഡ് കിറ്റുകൾ എം.എം.എസ്‌ വനിതാ വേദി അംഗങ്ങൾ ആയ വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്,അജന്യ ബിജിൻ ,നാഫിയാ അൻവർ എന്നിവർ ഏറ്റുവാങ്ങി. എം എം സ് മുഖ്യ രക്ഷാധികാരി എബ്രഹാം ജോൺ, പ്രസിഡന്റ്‌ അൻവർ നിലമ്പുർ, ജനറൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ ,ട്രഷറർഅബ്ദുറഹ്മാൻ കാസർഗോഡ് ,ആക്ടിങ് സെക്രട്ടറി ലത്തീഫ് കോളിക്കൽ, മെമ്പർഷിപ്പ് സെക്രട്ടറി ആൻഡ് മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed