ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റിയും പ്രതിഭ ഹെൽപ്പ് ലൈനും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മനാമ; ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റിയും പ്രതിഭ ഹെൽപ്ലൈനും ബി.ഡി.എഫ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസി കമീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. റിഫ മേഖല കമ്മിറ്റിക്ക് കീഴിലെ ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ, ഹാജിയത്ത്, സനദ്, അസ്‌കർ, ഹമദ് ടൗൺ യൂനിറ്റ് കമ്മിറ്റികളിലെ പ്രതിഭ വളൻറിയർമാർ രക്തദാനം നടത്തിയതായി പ്രതിഭ റിഫ മേഖല സെക്രട്ടറി നൗഷാദ് കട്ടിപ്പാറയും പ്രസിഡൻറ് ഷീബ രാജീവനും പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂരും അറിയിച്ചു.

You might also like

Most Viewed