റവറണ്ട് മാത്യു കെ. മുതലാളി അച്ചനും കുടുംബത്തിനും യാത്രയയപ്പ് നൽകി
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ "കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ" വൈസ് പ്രസിഡണ്ട് ആയി മൂന്ന് വര്‍ഷം സേവനം അനുഷ്ടിച്ച ബഹ്‌റൈൻ മാര്‍ത്തോമ്മാ പാരീഷ് വികാരി റവ. മാത്യൂ കെ. മുതലാളിയ്ക്ക് യാത്രയയപ്പ് നല്‍കി. ഓണ്‍ ലൈനായി നടത്തിയ സമ്മേളനത്തിൽ കെ. സി. ഇ. സി. പ്രസിഡണ്ട് റവ. വി. പി. ജോൺ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കെ. സി. ഇ. സി. യുടെ വൈസ് പ്രസിഡണ്ടുമാരായ റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍, റവ. സാം ജോര്‍ജ്ജ്, റവ. ഫാദര്‍ റോജന്‍ പേരകത്ത്, റവ. ഫാദര്‍ നോബിന്‍ തോമസ്, റവ. ഷാബു ലോറന്‍സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റവ. മാത്യൂ കെ. മുതലാളിക്ക് കെ. സി. ഇ. സി. യുടെ ഉപഹാരം റവ. വി. പി. ജോൺ, റെജി വർഗ്ഗീസ്, മോനി ഓടിക്കണ്ടത്തില്‍ എന്നിവര്‍ കൈമാറി.
