അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിച്ചു
മനാമ: ന്യൂ ഹൊറൈസൺ സ്കൂൾ ജീവനക്കാരും, വിദ്യാർത്ഥികളും വിവിധ പരിപാടികളോടെ അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക വെർച്വൽ അസംബ്ലി നടന്നു. വിവിധ തൊഴിലുകളെ സൂചിപ്പിക്കുന്ന വേഷങ്ങൾ അണിഞ്ഞാണ് വിദ്യാർത്ഥികൾ അസംബ്ലിയിൽ പങ്കെടുത്തത്. താഴ്ന്ന വരുമാനം ഉള്ളവർക്ക് നേരിട്ട് ഭക്ഷണം എത്തിച്ച് നൽകാനും വിദ്യാർത്ഥികൾ സന്നദ്ധരായതായി സ്കൂൾ അധികൃതർ അറിയിച്ചു.
