ദുരിതത്തിലായ മലയാളിക്ക് കൈത്താങ്ങായി സംഘടനകൾ


മനാമ : കോവിഡ് പ്രതിസന്ധി മൂലം ദുരിതപർവ്വത്തിലായ കുടുംബത്തിന് ആശ്വാസം നൽകി സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ സേവന വിഭാഗമായ വെൽകെയർ ബഹ്റൈനും മുഹറഖ് മലയാളി സമാജവും മാതൃതകയായി. ജോലി നഷ്ടമാവുകയും, നാട്ടിൽ ക്യാൻസർ രോഗിയായ മാതാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തേണ്ടി വരികയും ചെയ്ത യുവാവിനും കുടുംബത്തിനും വേണ്ടിയാണ് ഇവർ കൈകോർത്തത്. ഫ്ലാറ്റിന്റെ വാടക കുടിശ്ശിക തീർക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾ പൂർത്തീകരിക്കുവാനും വെൽകെയർ രംഗത്ത് വന്നപ്പോൾ  തൊഴിൽ രംഗത്തെ  അനിശ്ചിതത്വത്തിൽ ഗൃഹനാഥന് നാട്ടിൽ പോകേണ്ടി വന്നതോടെ മക്കളെ കൂടി നാട്ടിൽ എത്തിക്കാൻ മുഹറഖ് മലയാളി സമാജവും സാമൂഹിക പ്രവർത്തകനായ നാസർ മഞ്ചേരിയുടെ നേതൃത്വത്തിൽ ഐ സി ആർ എഫും രംഗത്ത് വരികയായിരുന്നു. തങ്ങളുടെ പ്രയാസത്തിൽ ഒപ്പം നിന്ന വെൽകെയർ ബഹ്റൈനും മുഹറഖ് മലയാളി സമാജത്തിനും മറ്റ് സുമനസുകളോടും ഉള്ള നന്ദിയും കടപ്പാടും കുടുംബം രേഖപ്പെടുത്തി.കുട്ടികൾക്കുള്ള യാത്ര രേഖകൾ സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാറിൽ നിന്നും മുഹറഖ് മലയാളി സമാജം പ്രസിഡൻറ് അൻവർ ഏറ്റുവാങ്ങി.

You might also like

  • Straight Forward

Most Viewed