രാജ്യത്ത് വാക്സിനേഷൻ ഊർജിതമാക്കണമെന്ന് ഭൂമിക ബഹ്റൈൻ
മനാമ: ഇന്ത്യയില്‍ സൗജന്യ വാക്‌സിന്‍ എല്ലാവര്‍ക്കും ഉറപ്പാക്കാത്ത നടപടി ആശങ്കയുണ്ടാക്കുന്നതാണെന്ന് ഭൂമിക ബഹ്‌റൈന്‍ അഭിപ്രായപ്പെട്ടു. രോഗം വ്യാപിക്കുന്നത് തടയാന്‍ വാക്‌സിന്‍ ഉപകരിക്കുമെന്ന് തെളിഞ്ഞിരിക്കെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും, 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തിലൂടെ മനുഷ്യാഭിമുഖ്യമുള്ള സര്‍ക്കാര്‍ ആണെന്ന് കേരള സർക്കാർ എന്ന് വീണ്ടും തെളിയിക്കുന്നതായും, കേരള മുഖ്യ മന്ത്രിയുടെ വാക്സിന്‍ ചലഞ്ചിനെ എല്ലാവരും പിന്തുണയ്ക്കണമെന്നും ഭൂമിക ബഹ്റൈന്‍ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
