കൊ­ല്ലം പ്രവാ­സി­ അസോ­സി­യേ­ഷൻ ഓണാ­ഘോ­ഷം സംഘടി­പ്പി­ച്ചു­


മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ  കെ.പി.എ പൊന്നോണം 2020 എന്ന പേരിൽ സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷം പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണ സന്ദേശം നൽകി. പ്രശസ്ത ഗായകരായ അഭിജിത് കൊല്ലത്തിന്റെയും, പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും ഗാനങ്ങൾക്കൊപ്പം ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കലാപരിപാടികളും ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ ഓണപ്പുടവ, ഓണപ്പാട്ട് മത്സര വിജയികളെയും ഈ പരിപാടിയിലൂടെ പ്രഖ്യാപിച്ചു. 

You might also like

  • Straight Forward

Most Viewed