ആർ.എസ്.സി യൂനിറ്റ് സമ്മേളനങ്ങൾ പ്രഖ്യാപിച്ചു

മനാമ: ന്യൂ നോർമൽ യുവത്വം, മാരികൾക്ക് ലോക്കിടും എന്ന തലക്കെട്ടിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 യൂനിറ്റുകളിൽ സമ്മേളനങ്ങൾ പ്രഖ്യാപ്പിച്ചു. ഗോവൈഡ് എന്ന പേരിൽ 56 കേന്ദ്രങ്ങളിൽ ഒരേ ദിവസം നടന്ന പ്രഖ്യാപന സംഗമം പ്രമുഖർ ഉദ്ഘാടനം ചെയ്തു. സമ്മേളന പ്രഖ്യാപനം, പ്രമേയ പ്രഭാഷണം, പദ്ധതി അവതരണം, തീം സോങ്ങ് ലോഞ്ചിംഗ്, സ്റ്റുഡന്റ്‌സ് ടൈം എന്നിവയും നടന്നു. ഒക്ടോബർ 24ന് സമ്മേളനം സമാപിക്കും.
ഇംബോസം, ലിങ്കേജ്, മോളിക്യൂൾ, ഐക്കൺ, റിജീനിയ, ടോകപ്പ്, ഫ്‌ളൈറൈസ്, റൈനാറൈൻ, അനലൈസ തുടങ്ങിയ പേരുകളിൽ ഫ്രന്റ്സ് ബുക്ക് വികസനം, പേഴ്സനേജ്, സന്നദ്ധ സംഘം, ഓർമ പുസ്തകം, തലമുറ സംഗമം, സാംസ്‌കാരിക ചർച്ച, വിദ്യാർഥി സംഗമം, വനിതാ സംഗമം, പ്രതിനിധി സംഗമം എന്നിവയാണ് പ്രധാന പരിപാടികൾ.