സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ കൂടുതൽ സൗകര്യങ്ങൾ
മനാമ: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആതുരാലയമായ സൽമാനിയ മെഡിക്കൽ സെന്ററിലെ എമർജൻസി ഡിപ്പാർട്ട്മെന്റിൽ പുതുതായി ഉണ്ടാക്കിയിരിക്കുന്ന കെട്ടിടവും അവിടെയുള്ള സൗകര്യങ്ങളും ആരോഗ്യമന്ത്രി ഫഈഖ അൽ സാലെ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. കൊറോണോയുടെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു സൗകര്യം കൂടി ആരോഗ്യമന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. വെറും ആറാഴ്ച്ച കൊണ്ടാണ് 100 കിടക്കകളും സൗകര്യമുള്ള 1600 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സോൺ എ, സോൺ ബി എന്ന് തരംതിരിച്ചാണ് കെട്ടിടത്തിൽ രോഗികളെ പ്രവേശിപ്പിക്കുക. രണ്ടിലും അന്പത് വീതം പേരെയാണ് ഒരു സമയം ചികിത്സിക്കാൻ സാധിക്കുക.
ഓരോ ബെഡിലും സെൻട്രൽ ഓക്സിജൻ സൗകര്യം നൽകിയതിനോടൊപ്പം, പതിനാല് ബെഡുകൾ ഡയാലിസിസ് രോഗികൾക്ക് മാത്രമായും നിജപ്പെടുത്തിയിരിക്കുന്നു. ഇവിടെ ക്രമീകരിച്ചിരിക്കുന്ന ഐസിയുവിൽ ആറ് പേർക്കുള്ള സൗകര്യമാണ് ഉള്ളത്. അത്യാധുനിക ചികിത്സ ഉപകരണങ്ങൾ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്്. ഇതിനായി ഒരുലക്ഷത്തി ഇരുപതിനായിരം ദിനാറാണ് ചിലവിട്ടത്.

