കോട്ടയത്ത് നാല് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു


ഷീബ വിജയൻ

കോട്ടയം: അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. വയറിളക്കം, കടുത്ത പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് ഓഗസ്റ്റ് എട്ടിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം സംസ്ഥാനത്ത് 425 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 8 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. കുടലിനെ ബാധിക്കുന്ന ഈ രോഗം മൂർച്ഛിച്ചാൽ തലച്ചോറിനെ ബാധിക്കുകയും നിർജലീകരണം മൂലം മരണം സംഭവിക്കുകയും ചെയ്യാം. രക്തക്കലർപ്പുള്ള മലം, ശക്തമായ പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ഭക്ഷണം അടച്ചുവെക്കുക, ശുചിത്വം പാലിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഒ.ആർ.എസ് ലായനി ഉൾപ്പെടെയുള്ള പാനീയ ചികിത്സ ആരംഭിക്കുകയും വൈദ്യസഹായം തേടുകയും വേണം.

article-image

asadsadsadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed