മെസ്സി വിവാദം: ഇമെയിൽ ഇടപാടുകൾ നടത്തിയ അമീറ ഐഷാ ബീഗം ആരാണെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ഒ.ജെ ജനീഷ്
ഷീബ വിജയൻ
മലപ്പുറം: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ അമീറ ഐഷാ ബീഗം ആരാണെന്ന് വ്യക്തമാക്കണമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ് ആവശ്യപ്പെട്ടു. മുൻ കായിക മന്ത്രിക്ക് വേണ്ടി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഇമെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി എംഇഎസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ അമീറയാണെന്ന് വ്യക്തമായിട്ടുണ്ട്. തൃശൂർ ചെറുതുരുത്തി സ്വദേശിയാണ് ഇവർ.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ ആശയവിനിമയത്തിന്റെ ഇമെയിൽ കോപ്പികൾ ഇവർക്ക് അയച്ചതുമായി ബന്ധപ്പെട്ടാണ് അമീറയുടെ പേര് പുറത്തുവന്നത്. ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് മുൻ മന്ത്രിയെ പരിചയപ്പെട്ടതെന്നും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഇമെയിലുകൾ തയ്യാറാക്കി നൽകിയതെന്നുമാണ് അമീറ നൽകുന്ന വിശദീകരണം.
അതേസമയം, മെസ്സി വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന മുൻ മന്ത്രി വി. അബ്ദുറഹ്മാന്റെ വാദം കായികമന്ത്രി ഒ.ജെ ജെനീഷ് തള്ളി. സംഭവത്തിൽ സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുൻ കായികമന്ത്രിയുടെ വിദേശയാത്രയിലൂടെ സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും യാത്രയ്ക്കായി 14 ലക്ഷത്തോളം രൂപ ചെലവഴിച്ചതായും മന്ത്രി ഒ.ജെ ജെനീഷ് കൂട്ടിച്ചേർത്തു.
dsvdfssd

