ഫ്യൂച്ചർ ഓഫ് ഫിൻടെക് ഫോറം നാലാം പതിപ്പിന് ബഹ്‌റൈൻ വേദിയാകുന്നു


പ്രദീപ് പുറവങ്കര

മനാമ: ഫ്യൂച്ചർ ഓഫ് ഫിൻടെക് ഫോറത്തിന്റെ നാലാം പതിപ്പിന് (Future of Fintech Forum 2026) വേദി ഒരുങ്ങുന്നു. ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ഒക്ടോബർ  7, 8 തീയതികളിലാണ് ഫോറം സംഘടിപ്പിക്കുന്നത്.

ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് (EDB) സംഘടിപ്പിക്കുന്ന പരിപാടിക്ക് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈനും ബഹ്‌റൈൻ ഫിൻടെക് ബേയും പിന്തുണ നൽകും. ഫോബ്‌സ് മിഡിൽ ഈസ്റ്റാണ് പരിപാടിയുടെ പ്രോഗ്രാമുകളും അജണ്ടയും തയ്യാറാക്കുന്നത്.

ആഗോള ചിന്തകരും സാമ്പത്തിക സേവന മേഖലയിലെ നൂതന ആശയക്കാർ, തീരുമാനമെടുക്കുന്നവർ എന്നിവരും ഫോറത്തിൽ അണിനിരക്കും. ധനകാര്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ ചർച്ച ചെയ്യാനും ബഹ്‌റൈനിലും മേഖലയിലും ആഗോളതലത്തിലും സാമ്പത്തിക സേവനങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും ലക്ഷ്യമിട്ടാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed