വിവാഹവാഗ്ദാനം നൽകി പീഡനം: ഐ.പി.എൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ
ഷീബ വിജയൻ
വിവാഹവാഗ്ദാനം നൽകി പീഡനം, ബലാത്സംഗശ്രമം, മർദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു മെഡിക്കൽ വിദ്യാർഥി നൽകിയ പരാതിയിൽ ഐ.പി.എൽ താരം അഭിഷേക് പോറലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ക്യാപിറ്റൽസിന്റെ താരമായ അഭിഷേകിനെ ദം ദം പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഇമാമി സിറ്റിയിൽ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി എസ്.പി കുൻവർ ഭൂഷൺ സിങ് അറിയിച്ചു.
ഇക്കഴിഞ്ഞ ജൂണിലാണ് ഹൂഗ്ലി സ്വദേശിയായ മെഡിക്കൽ വിദ്യാർഥി പരാതി നൽകിയത്. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. എന്നാൽ തന്റെ മേൽ ഉന്നയിക്കപ്പെട്ട ഈ ആരോപണങ്ങളെല്ലാം അഭിഷേക് നിഷേധിക്കുകയാണുണ്ടായത്. കഴിഞ്ഞ മൂന്ന് വർഷമായി താനും അഭിഷേകും പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വർഷം മുതലാണ് അകൽച്ച തുടങ്ങിയതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷമാണ് അഭിഷേക് പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നും പരാതിയിലുണ്ട്.
കഴിഞ്ഞ ഒരു വർഷമായി അഭിഷേക് തന്നോട് അകൽച്ച കാണിക്കുകയും, ഇതിനുശേഷം ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. 2023 മുതൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടി കളിക്കുന്ന ഇടങ്കയ്യൻ ബാറ്ററാണ് അഭിഷേക്. മുൻപ് ഇന്ത്യ എ ടീമിനൊപ്പം യു.കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ബംഗാളിനുവേണ്ടി 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
dffrdfdsfds

