ടൂറിസം സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും മലേഷ്യയും


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനും മലേഷ്യയും തമ്മിലുള്ള വിനോദസഞ്ചാര മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (BTEA) സി.ഇ.ഒ സാറ അഹമ്മദ് ബുഹിജി, ടൂറിസം മലേഷ്യ ഡയറക്ടർ ജനറൽ മുഹമ്മദ് അമീറുൽ റിസാൽ അബ്ദുൾ റഹീമുമായി കൂടിക്കാഴ്ച നടത്തി. മലേഷ്യ സന്ദർശനത്തിനിടെയായിരുന്നു ഈ ചർച്ച.

ടൂറിസം മാർക്കറ്റിംഗ്, പ്രൊമോഷൻ എന്നിവയിലെ സംയുക്ത സംരംഭങ്ങളും, 2026 ഒക്ടോബർ 2 മുതൽ 4 വരെ സെപാംഗ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്‌സ് മത്സരവുമായി ബന്ധപ്പെട്ട ടൂറിസം-പ്രൊമോഷണൽ പ്രവർത്തനങ്ങളുടെ ഏകോപനവും കൂടിക്കാഴ്ചയിൽ വിഷയമായി.

ടൂറിസം വിപണനത്തിലും പ്രൊമോഷനിലും തുടർച്ചയായ ഏകോപനവും അനുഭവസമ്പത്ത് പങ്കുവെക്കലും അത്യന്താപേക്ഷിതമാണെന്ന് ഇരുവിഭാഗവും ഊന്നിപ്പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര കായിക-സാംസ്കാരിക മേളകളെ പ്രയോജനപ്പെടുത്തി ഇരുരാജ്യങ്ങളിലേക്കുമുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കാനുള്ള പുതിയ അവസരങ്ങൾ കണ്ടെത്താനും ചർച്ചയിൽ ധാരണയായി.

article-image

gdsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed